കോളേരി ശ്രീനാരായണ ഷൺമുഖ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവും ഗുരുദേവക്ഷേത്രത്തിന്റെ തറക്കല്ലിടലും തെക്കേ ഗോപുരനടയുടെ ഉദ്ഘാടനവും 20 മുതൽ 26 വരെ നടത്തും. 20‑ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, നിർമാല്യദർശനം, ഗുരുപൂജ. എട്ടിന് രാവിലെ എട്ടുമണിക്ക് ബിംബശുദ്ധികലശങ്ങളുടെ പൂജയും അഭിഷേകവും പഞ്ചവിംശതി കലശപൂജ, പഞ്ചവിംശതി കലശാഭിഷേകം. 10‑ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് തെക്കേ ഗോപുരനട സമർപ്പണം നടത്തും. വൈകീട്ട് 6.30‑ന് ദീപാരാധന, കലവറനിറയ്ക്കൽ, കൊടിയേറ്റ്, പറനിറയ്ക്കൽ എന്നിവ നടക്കും. രാത്രി എട്ടുമുതൽ ചാക്യാർക്കൂത്ത്. 21‑ന് രാവിലെ 5.10‑ന് ഗുരുപൂജ, ഒൻപതിന് പഞ്ചഗവ്യം, നവകം, കലശാഭിഷേകം, വൈകീട്ട് ആറിന് കാഴ്ചശീവേലി, മുളപൂജ, എട്ടിന് വിളക്ക് എഴുന്നള്ളിപ്പ്. എല്ലാ ദിവസവും രാവിലെ 6.10 മുതൽ പതിവുപൂജകൾ.
22‑ന് രാത്രി എട്ടിന് വിളക്ക് എഴുന്നള്ളിപ്പ്. 23‑ന് രാത്രി എട്ടിന് നൂറും പാലും, കളമെഴുത്തും പാട്ടും. 24‑ന് രാത്രി 7.30‑ന് തിരുവാതിരക്കളി, കൈകൊട്ടിക്കളി, ഫ്യൂഷൻ ഡാൻസ്, നൃത്തനൃത്ത്യങ്ങൾ, നാടൻപാട്ട് തുടങ്ങിയവ ഉണ്ടാകും. 25‑ന് രാത്രി 7.30‑ന് സംഗീതസന്ധ്യ, നൃത്തം, സിനിമാറ്റിക് ഡാൻസ്, ഭരതനാട്യ അരങ്ങേറ്റം, രാത്രി 11‑ന് പള്ളിവേട്ട. 26‑ന് രാവിലെ 10‑ന് പഞ്ചാരിമേളം. രാത്രി എട്ടിന് സാംസ്കാരികസമ്മേളനം എസ്എൻഡിപിസുൽത്താൻബത്തേരി യൂണിയൻ കൺവീനർ വി ജി സുരേന്ദ്രനാഥ് ഉദ്ഘാടനംചെയ്യും.
പൂതാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ മുഖ്യാതിഥിയായി പങ്കെടുക്കും. എസ്എൻഡിപി സുൽത്താൻബത്തേരി യൂണിയൻ ചെയർമാൻ ഗിരി പാമ്പനാൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിവിധ ദേശങ്ങളിൽനിന്ന് വാദ്യമേളങ്ങളോടെയും കലാരൂപങ്ങളോടെയുംകൂടി കാവടി താലപ്പൊലി ഘോഷയാത്ര. 10.30‑ന് സിംഫണി ഓർഗസ്റ്റ് വയനാട് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ്. രാത്രി ഒന്നിന് കാലിക്കറ്റ് ജാസ്റ്റ് മ്യൂസിക് ബാൻഡിന്റെ ഗാനമേള, മെഗാഷോ. 27‑ന് പുലർച്ചെ തിറ ആറാട്ട്, കൊടിയിറക്കം, രാവിലെ ആറുമുതൽ പിതൃപൂജ സമർപ്പണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.