നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസുദ്യോഗസ്ഥന് സ്ഥലംമാറ്റവും കാരണം കാണിക്കൽ നോട്ടിസും. തിരുവല്ല എസ് എച്ച് ഒ ആയിരുന്ന ബി സുനിൽ കൃഷ്ണനെതിരെയാണ് നടപടി. തിരുവല്ല ഡി വൈ എസ്പിയാണ് വിശദീകരണം തേടിയത്. ശബരിമലയിൽ പോകാൻ ദീർഘകാലമായി ആഗ്രഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എസ് എച്ച് ഒ അനുമതി തേടിയത്. മോഹൻലാലിനൊപ്പമാണ് മലകയറുന്നുതെന്ന എന്ന വിവരം ബോധപൂര്‍വം മറച്ചുവച്ചതിനാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മാർച്ച് 18 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നടൻ മോഹൻലാൽ ശബരിമല ദര്‍ശനത്തിനായി എത്തിയത്. എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.