5 March 2026, Thursday

Related news

March 4, 2026
March 1, 2026
February 25, 2026
February 24, 2026
February 23, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026

ശോഭാ സുരേന്ദ്രന്റെ വാദം പൊളിയുന്നു; തന്റെ ഭാര്യയ്ക്കും, മകനുമൊപ്പം ശോഭാസുരേന്ദ്രന്‍ നില്‍ക്കുന്ന ചിത്രം പുറത്തുവിട്ട് തിരൂര്‍ സതീശന്‍

Janayugom Webdesk
തിരുവനന്തപുരം
November 4, 2024 1:08 pm

ബിജെപി നേതാവ് ശോഭാസുരേന്ദ്രന്റെ വാദം പൊളിയുന്നു. കൊടകര കള്ളപ്പണക്കേസിലെ സാക്ഷിയായ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍ ഒരിക്കലും,തന്റെ വീട്ടില്‍ വന്നിട്ടില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റാണെന്നു കണ്ടെത്തിയിരിക്കുന്നു.ഇതിനു തെളിവായി ശോഭസുരേന്ദ്രന്‍ തന്റെ ഭാര്യയ്ക്കും, മകനും ഒപ്പം നില്‍ക്കുന്ന ചിത്രംസതീശന്‍ പുറത്തു വിട്ടു.

തന്റെ വീട്ടില്‍ വെച്ചെടുത്ത ചിത്രമാണിതെന്നും സതീശന്‍ പറയുന്നു.തിരൂര്‍ സതീശനുമായി ഒരു ബന്ധവുമില്ലെന്നും, തന്റെ വീട്ടിലേക്ക് സതീശനോ, സതീശന്റെ വീട്ടിലേക്ക് താനോ പോയിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. തിരൂര്‍ സതീശന്‍ സിപിഎമ്മിന്റെ ടൂളാണെന്നും, പറയുന്നത് സതീശനാണെങ്കിലും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

സതീശനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപി പ്രസിഡന്റ് ആകാന്‍ തനിക്ക് എന്താണ് അയോഗ്യതയെന്നും ശോഭ ചോദിച്ചു. തിരൂര്‍ സതീശന്റെ കോള്‍ ലിസ്റ്റ് എടുക്കണം. വിളിച്ചവര്‍ ആരൊക്കെയെന്ന് സതീശനെക്കൊണ്ട് പറയിപ്പിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.കെ സുരേന്ദ്രനെപ്പൊലെയല്ല, കുറച്ചുക്കൂടി വ്യക്തതയുള്ള നേതാവായാണ്‌ ശോഭ സുരേന്ദ്രനെ പ്രവർത്തകർ കണ്ടിരുന്നത്‌. ആ ധാരണ തെറ്റിച്ചു. തന്നെ ആക്ഷേപിക്കാൻ ശോഭ രംഗത്ത്‌ എത്തിയതുകൊണ്ടാണ്‌ ശോഭയുടെ പേര്‌ പറയേണ്ടി വന്നതെന്നും തിരൂര്‍ സതീശൻ പറഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.