
ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പുത്തിഗെ, ആശാരിമൂലയിലെ നാഗേഷ് ആചാര്യയുടെ മകന്‍ രാജേഷ് ആചാര്യ (37)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതരമണിയോടെയാണ് സംഭവം. വീട്ടില്‍ ദീപാവലി ആഘോഷത്തിന് അലങ്കാര വിളക്ക് തൂക്കുന്നതിനിടയില്‍ ഷോക്കേറ്റ് രാജേഷ് തെറിച്ചു വീഴുകയായിരുന്നു. രാജേഷിനെ ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: ഹേമലത. ഭാര്യ: പവിത്ര. മക്കള്‍: പ്രണ്‍വിത, ധന്‍വിത് ഏകസഹോദരനാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.