10 December 2025, Wednesday

Related news

December 6, 2025
November 28, 2025
November 24, 2025
November 6, 2025
November 4, 2025
November 4, 2025
October 13, 2025
July 15, 2025
July 15, 2025
July 12, 2025

ഷോജി സെബാസ്റ്റ്യന്റെ ‘എല്‍’ നാളെ തിയേറ്ററുകളിലെത്തും

Janayugom Webdesk
കൊച്ചി
April 4, 2024 12:52 pm

പുതുമുഖങ്ങളെ അണിനിരത്തി യുവ സംവിധായകൻ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘എല്‍’ നാളെ റിലീസ് ചെയ്യും ഷോജി സെബാസ്റ്റ്യനും ഷെല്ലി ജോയിയും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ച ചിത്രം പോപ് മീഡിയയുടെ ബാനറിലാണ് നിർമ്മിച്ചത്. ഇടുക്കി, ഗോവ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം നാളെ തിയറ്ററുകളിലെത്തും. 

‘എന്നാലും എന്റെ അളിയാ’ എന്ന ചിത്രത്തിന് ശേഷം അമൃത മേനോൻ നായിക കഥാപാത്രത്തെ അവതരിപ്പക്കുന്ന ‘എല്‍‘ന്റെ ടീസർ പ്രേക്ഷക പ്രീതിക്കൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു. റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ടീസർ യൂ ട്യൂബിൽ കണ്ടത്. മികച്ച സാങ്കേതിക തികവോടെയാണ് ചിത്രം എത്തുന്നത്. മലയാളത്തിലെ പ്രഗത്ഭരായ സംഗീതഞ്‌ജരോടൊപ്പം പ്രവർത്തിച്ച സംഗീതസംവിധായകനായ ബ്ലെസ്സൺ തോമസ് ആദ്യമായ് സ്വതന്ത്ര സംവിധായകനായ് നിന്നുകൊണ്ട് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന സിനിമയാണ് ‘എല്‍’.

ഛായാഗ്രഹണം: അരുണ്‍കുമാര്‍, ചിത്രസംയോജനം: സൂരജ് അയ്യപ്പൻ, സൗണ്ട് മിക്സിംഗ്: ഹാപ്പി ജോസ്, പ്രൊജക്റ്റ് ഡിസൈന്‍ & കളര്‍ ഗ്രേഡിംഗ്: ബെന്‍ കാച്ചപ്പിള്ളി, കലാസംവിധാനം: ഷിബു, വസ്ത്രാലങ്കാരം: സുല്‍ഫിയ മജീദ്, മേക്കപ്പ്: കൃഷ്ണന്‍, പോസ്റ്റര്‍ ഡിസൈന്‍: എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, പിആർഒ: പി ആര്‍ സുമേരന്‍. 

Eng­lish Summary:Shoji Sebas­tian’s ‘L’ hits the­aters tomorrow
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.