18 January 2026, Sunday

Related news

January 18, 2026
January 16, 2026
January 13, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

അമേരിക്കയില്‍ വെടിവെയ്പ്പ്; 22 മരണം

Janayugom Webdesk
വാഷിങ്ടണ്‍
October 26, 2023 10:14 am

അമേരിക്കയിലെ ലെവിൻസ്റ്റൻ നഗരത്തിലുണ്ടായ വെടിവെയ്പ്പിൽ 22 പേര്‍ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു. മെയ്നിലെ ലെവിൻസ്റ്റൻ പ്രദേശത്തെ ബാറിലും വോൾമാർട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവെപ്പുണ്ടായത്. അതേസമയം അക്രമിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.

ജനങ്ങൾ ജാഗ്രത പാലിക്കാനും വീടുകൾക്കുള്ളിൽ തന്നെ കഴിയാനും പ്രദേശവാസികളോട് പൊലീസ് നിർദേശം നൽകി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയടക്കം സംഭവത്തിന്റെ ഗൗരവം ധരിപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. 2022 മെയ് മാസത്തില്‍ ടെക്‌സാസിലെ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ കുട്ടികളും അധ്യാപകരുമടക്കം 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Shoot­ing in Amer­i­ca; 22 Death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.