10 December 2025, Wednesday

Related news

November 29, 2025
November 21, 2025
November 21, 2025
November 11, 2025
November 11, 2025
November 9, 2025
October 30, 2025
October 26, 2025
October 26, 2025
October 26, 2025

ബാങ്കോക്കിൽ വെടിവയ്പ്: ആറ് മരണം

Janayugom Webdesk
ബാങ്കോക്ക്
July 28, 2025 8:57 pm

തായ‍്‍‍ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിൽ നടന്ന വെടിവയ്പില്‍ ആറ് മരണം. നഗരത്തിലെ തിരക്കേറിയ ഓർ ടോർ കോർ മാര്‍ക്കറ്റിലായിരുന്നു സംഭവം. വെടിയുതിര്‍ത്ത ശേഷം അക്രമി ജിവനൊടുക്കിയതായി പ്രാദേശിക മാധ്യമമായ തൈറത്ത് റിപ്പോർട്ട് ചെയ്തു.മരിച്ചവരിൽ നാല് സുരക്ഷാ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പും തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള നിലവിലെ അതിർത്തി സംഘർഷങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നും അന്വേഷിക്കുമെന്ന് പൊലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, തായ്‌ലൻഡിൽ തോക്ക് ആക്രമണങ്ങളിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം മേയില്‍ നടന്ന വെടിവയ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.