22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024

സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെച്ച സംഭവം:രണ്ട് പേര്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 16, 2024 11:50 am

ബോളീവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ഭൂജില്‍ നിന്നാണ് മുംബൈ പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരെ കൂടുതല്‍ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു .

മുംബൈ ബാന്ദ്ര പോലീസ് സ്‌റ്റേഷൻ പരിധിയിലെ സല്‍മാന്‍ ഖാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുന്നിൽ ഏപ്രിൽ 14നാണ് വെടിവെപ്പുണ്ടായത്. ഖാന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേർ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

വെടിവെപ്പിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‍ണോയ് രംഗത്തെത്തിയിരുന്നു. ലോറന്‍സ് ബിഷ്‌ണോയില്‍നിന്നും സല്‍മാന്‍ ഖാന് നേരത്തെ വധഭീഷണിയുണ്ടായിരുന്നു. തങ്ങളുടെ ഹിറ്റ്‌ലിസ്റ്റില്‍ സല്‍മാന്‍ ഖാന്‍ ഉണ്ടെന്നായിരുന്നു ഗോള്‍ഡി ബ്രാര്‍ മാസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നത്. ഇതിനുപിന്നാലെ ഇ‑മെയില്‍ മുഖേനയും നടന് ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചിരുന്നു.

Eng­lish Summary:
Shoot­ing inci­dent in front of Salman Khan’s house: Two peo­ple arrested

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.