19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 7, 2024
September 25, 2024
August 22, 2024
August 17, 2024
August 15, 2024
August 15, 2024
August 13, 2024
August 4, 2024
July 21, 2024
October 5, 2023

ജാഫർ ഇടുക്കിയും അർപ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന മാംഗോ മുറിയുടെ ചിത്രീകരണം പൂർത്തിയായി

Janayugom Webdesk
December 3, 2022 5:25 pm

ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാംഗോ മുറിയുടെ ചിത്രീകരണം പൂർത്തിയായി. പുതുമുഖം സ്വിയ ആണ് ചിത്രത്തിൽ നായികയാവുന്നത്. സംവിധായകൻ്റെ കഥക്ക് തിരക്കഥ ഒരുക്കുന്നത് തോമസ് സൈമണും വിഷ്ണു രവി ശക്തിയും കൂടി ചേർന്നാണ്. ഇവരെ കൂടാതെ ശ്രീകാന്ത് മുരളി, റ്റിറ്റോ വിൽസൺ, കണ്ണൻ സാഗർ, സിബി തോമസ്, അജിഷ പ്രഭാകരൻ, ലല്ലി അനാർക്കലി, നിമിഷ അശോകൻ, അഞ്ജന, ബിനു മണമ്പൂർ, ശ്രീകുമാർ കണക്ട് പ്ലസ്, ജോയി അറക്കുളം തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

സതീഷ് മനോഹർ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: ഫോർ മ്യൂസിക്സ്, എഡിറ്റിംഗ്: ലിബിൻ ലീ, ഗാനരചന സാം മാത്യൂ, കലാസംവിധാനം: അനൂപ് അപ്സര, പ്രൊഡക്ഷൻ കൺട്രോളർ: കല്ലാർ അനിൽ, ചമയം: ഉദയൻ നേമം, വസ്ത്രാലങ്കാരം: ശ്രീജിത്ത്‌ കുമാരപുരം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അരുൺ ഉടുമ്പൻചോല, അസ്സോസിയേറ്റ് ഡയറക്ടർ: ശരത് അനിൽ, അസിസ്റ്റന്റ് ഡയറക്ടർ: അജ്മൽ & ശ്രീജിത്ത്‌ വിദ്യാധരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനീഷ് ഇടുക്കി, ശബ്ദ സംവിധാനം: ചാൾസ്, പരസ്യകല: ശ്രീജിത്ത്‌ വിദ്യാധർ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: നൗഷാദ് കണ്ണൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Eng­lish Summary:shooting of Man­go Muri star­ring Jafar Iduk­ki and Arpit in lead roles has been completed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.