15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026

ഷൊർണൂർ‑നിലമ്പൂർ രാത്രികാല മെമു നാളെ മുതൽ

Janayugom Webdesk
നിലമ്പൂർ
August 22, 2025 9:11 am

ഷൊർണൂർ നിലമ്പൂർ റയിൽവേ പാതയിൽ രാത്രികാല മെമു സർവീസ് നാളെ മുതൽ. രാത്രി 8.35ന് ഷൊർണൂരിൽ നിന്നാണ് ആദ്യ സർവീസ് നിലമ്പൂരിലേക്ക് പോകുന്നത്. 8.35ന് പുറപ്പെടുന്ന ട്രയിൻ രാത്രി 10.35ഓടെ നിലമ്പൂരിലെത്തും. എന്നാൽ നിലവിലെ സമയം വന്ദേഭാരത് അടക്കമുള്ള ട്രയിനുകൾക്ക് പ്രയാസമുണ്ടാക്കുമെന്നതിനാൽ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായി തുടരുന്നുണ്ട്.

ഷൊർണൂരിൽ നിന്ന് 9.15ന് പുറപ്പെടുന്ന രീതിയിൽ ക്രമീകരിച്ചാൽ വന്ദേഭാരതിന് കണക്ഷൻ ലഭിക്കും. പുതിയ മെമുവില്‍ തൊടികപുലം, തുവ്വൂര്‍, വാടാനാംകുറിശ്ശി എന്നിവിടങ്ങളില്‍ സ്റ്റോപ്പില്ല. ഈ സ്ഥലങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.