വട്ടിപ്പലിശക്കാരൻ എന്ന് സംശയിക്കുന്ന പാവപ്പെട്ട മത്തായിച്ചൻ്റെ കഥ പറയുന്ന കുബേര എന്ന ഹൃസ്വചിത്രം ചിത്രീകരണം പൂർത്തിയായി.ഫാദർ ജോസഫ് മുണ്ടക്കൽ സംവിധാനം ചെയ്യുന്ന കുബേര മാർച്ച് 2 ന് ജെ.എം.മീഡിയ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്യും.
സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന മനുഷ്യരുണ്ട്. മത്തായിയും അത്തരം ഒരാളായിരുന്നു. സമൂഹം അയാളെ ക്രൂശിക്കാൻ ശ്രമിച്ചു. ഒടുവിൽ അയാളുടെ നിരപരാധിത്വം തെളിയിക്കപ്പെടുന്നു. മത്തായി ആയി സിറിയക് കുരുവിളയാണ് വേഷമിട്ടത്.അയ്മനം സാജൻ, ഉദയൻ പാല, ജഗദീഷ് സ്വാമി അശാൻ, പ്രകാശൻ, കുമ്മണ്ണൂർ വിജയൻ ‚പാപ്പച്ചൻ എന്നിവരും അഭിനയിക്കുന്നു.
സംവിധാനം, എഡിറ്റിംഗ് — ഫാദർ.ജോസഫ് മുണ്ടക്കൽ, രചന — സിറിയക്ക് കുരുവിള, ക്യാമറ — ജോസഫ് തോമസ്.ജെ.എം.മീഡിയ യൂറ്റ്യൂബ് ചാനലിൽ കുബേര കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.