18 January 2026, Sunday

ഹ്രസ്വ ചിത്രം ” ദി ചേഞ്ചസ് ” റിലീസായി

Janayugom Webdesk
July 7, 2023 10:08 pm

ജന്മനാളിനെ ചൊല്ലിയുള്ള അന്ധ വിശ്വാസങ്ങൾക്കെതിരെ അഭിലാഷ് എസ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം ” ദി ചേഞ്ചസ് ” റിലീസായി. ശാസ്ത്രം പുരോഗമിച്ചിട്ടും അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വന്തം മകളുടെ സിസേറിയൻ പൂരാടം നാളിൽ നടത്താൻ പാടില്ലെന്ന് പറഞ്ഞ് പിടിവാശി പിടിക്കുന്ന ഒരു അച്ഛൻ അശുപത്രിയിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഈ ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഗൈനകോളജി വിഭാഗം മേധാവി ഡോ റെജി ദിവാകർ, യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ഈ ഷോർട്ട് ഫിലിമിന്റെ രചന നിർവ്വഹിച്ചത്.

നിർമ്മാണം-ക്രിസ് പ്രൊഡക്ഷൻ, ഛായാഗ്രഹണം-അഭിരാം,എഡിറ്റിംങ്-അജിത് ഉണ്ണിക്കൃഷ്ണൻ,ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്-ക്രിസ്പിൻ കുര്യാക്കോസ് ‚എബിൻ മാത്യു, സൗണ്ട് ഇഫക്ട്സ്-കെൻസ്,പോസ്റ്റർ ഡിസൈനർ-
വിഷ്ണു നായർ, അസോസിയേറ്റ് ഡയറക്ടർ-അച്ചു ബാബു,അസിസ്റ്റന്റ് ഡയറക്ടർ-അഭിരാം അഭിലാഷ്,ബാസ്റ്റിൻ , ദേവ് വിനായക്.

ചലച്ചിത്ര താരങ്ങളായ പി.ആർ ഹരിലാൽ , സതീഷ് കല്ലക്കുളം, മഞ്ജു മാത്യു ഇവർക്കൊപ്പം കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ റെജി ദിവാകർ, ഡോ ജോ ജോ ജോസഫ്, ഡോ സദാശിവൻ, ഡോ ജോസഫ് സെബാസ്റ്റ്യൻ ഡോ ആനന്ദ് , രാജശ്രീ, ജ്യോതിഷ് ലൂക്കോസ്, മാസ്റ്റർ മുഹമ്മദ് ഫായിസ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പി ആർ ഓ എ.എസ്. ദിനേശ്.

Eng­lish Sum­ma­ry: short film the changes released
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.