
കടുത്ത പാചകവാതക ക്ഷാമം കാരണം കര്‍ണാടക ശിവമോഗയിലെ ഹോട്ടലുകള്‍ ഇന്ന് മുതല്‍ നിശ്ചലമാകും. മംഗലാപുരത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ജില്ലയിലെ 90% ഹോട്ടലുകളുംഅടച്ചിടുമെന്ന് ശിവമോഗ സിറ്റി ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് അറിയിച്ചു. ഇന്നലെ ചേര്‍ന്ന യോഗമാണ് പാചകവാതക ക്ഷാമം കാരണം ഹോട്ടലുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.
പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് തകരാറിലായ പാചക വാതക വിതരണം രാജ്യത്തെ പ്രധാന നഗരങ്ങളെയും ബാധിച്ചു. സിലിണ്ടര്‍ ലഭിക്കുന്നില്ലെന്നും ബുക്ക് ചെയ്ത് 21 ദിവസം കാത്തിരിക്കാന്‍ സാധ്യമല്ലെന്നും അസോസിയേഷന് നേതാക്കള്‍ പറഞ്ഞു. വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ബദല്‍മാര്‍ഗത്തിലൂടെ സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പാചക വാതകമില്ലാതെ ഹോട്ടല്‍ നടത്തുക അസാധ്യമാണെന്ന് അസോസിയേഷന് പ്രസിഡന്റ് ശങ്കരനാരായണ ഹോള പറഞ്ഞു. നഗരത്തിലെ 90% ഹോട്ടലുകളുംഅടച്ച് പൂട്ടും. വിറക് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏതാനും ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.