19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024

കൗമാരക്കാരുടെ ആഘോഷത്തിനിടെ വെടിവെയ്പ്പ്; രണ്ട് മരണം

Janayugom Webdesk
അറ്റ്ലാന്റ
March 6, 2023 11:10 am

യുഎസിലെ ജോർജിയയിലെ ഡഗ്ലസ് കൗണ്ടിയിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീട്ടില്‍ നടന്ന കൗമാരക്കാരുടെ ആഘോഷ പരിപാടിക്കിടെയാണ് വെടിവെയ്പ്പുണ്ടായത്. ശനിയാഴ്ച രാത്രി 10:30–11:30നുമിടിയിലാണ് ഡഗ്ലസ്‌വില്ലെ വീട്ടിൽ നിന്ന് വെടിയൊച്ച കേട്ടതെന്ന് ഡഗ്ലസ് കൗണ്ടി ഷെരീഫ് ഓഫീസ് അസോസിയേറ്റഡ് മാധ്യമങ്ങളോട് പറഞ്ഞു. 

സംഭവ സമയം വീട്ടില്‍ 100റോളം പേരുണ്ടായിരുന്നു. പാര്‍ട്ടിക്കിടയിലുണ്ടായ ഏറ്റുമുട്ടലാണ് വെടിവെയ്പ്പിലേക്ക് നയിച്ചതെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ മുതിർന്നവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സാക്ഷികളെ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

Eng­lish Summary;Shots fired dur­ing teenagers’ house par­ty; Two dead, six injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.