20 January 2026, Tuesday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ക്രിമിനൽ കേസുകളിലുൾപ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്‌ കാരണം കാണിക്കൽ നോട്ടീസ്‌

Janayugom Webdesk
തിരുവനന്തപുരം
February 23, 2023 11:14 pm

ക്രിമിനൽ കേസുകളിലുൾപ്പെട്ട പൊലീസുകാർക്കെതിരെ സര്‍ക്കാര്‍ നടപടി ശക്തം. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്‌ കാരണം കാണിക്കൽ നോട്ടീസ്‌ നൽകി. കാസർകോട്‌ ക്രൈംബ്രാഞ്ച്‌ സിഐ ശിവശങ്കരൻ, അയിരൂർ സിഐ ആയിരുന്ന ജയസനൽ എന്നിവർക്കാണ്‌ പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്‌ നൽകിയിരിക്കുന്നത്‌. ക്രിമിനൽ പ്രവർത്തനങ്ങളിലുൾപ്പെടുകയും ഗുണ്ടാസംഘങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്‌ത 59 പൊലീസ്‌ ഉദ്യോഗസ്ഥരുടെ പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നു. ഈ പട്ടികയിലുൾപ്പെട്ടവർക്കെതിരായ പരിശോധനയും ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ്‌ ശിവശങ്കരനും ജയസനലിനും നോട്ടീസ്‌ നൽകിയിരിക്കുന്നത്‌. 

ശിവശങ്കരനെതിരെ 15 വകുപ്പുതല അന്വേഷണങ്ങളാണ്‌ നടന്നത്‌. ഏഴ്‌ കേസുകളും നിലവിലുണ്ട്‌. പോക്‌സോ കേസിലെ പ്രതിയെ പീഡിപ്പിച്ചുവെന്നാണ്‌ ജയസനലിനെതിരായ പ്രധാന കേസ്‌. കൈക്കൂലിയടക്കമുള്ള കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്‌. മൂന്ന്‌ ഡിവൈഎസ്‌പിമാരടക്കം മറ്റ്‌ എട്ട്‌ പേർക്കെതിരെക്കൂടി നടപടിക്കുള്ള ഒരുക്കമാരംഭിച്ചിട്ടുണ്ട്‌. മൂന്ന്‌ ഡിവൈഎസ്‌പി, രണ്ട്‌ സിഐ, മൂന്ന്‌ എസ്‌ഐ എന്നിവർക്കെതിരെയാണ്‌ നടപടികൾ ആരംഭിക്കുന്നത്‌. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കാസർകോട്‌ ജില്ലകളിൽ ജോലി ചെയ്യുമ്പോൾ വിവിധ കേസുകളിലുൾപ്പെട്ടവരാണിവർ.

ഗുണ്ടാബന്ധത്തിന്റെ പേരിൽ ഇതിനകം 14 പൊലീസുദ്യോഗസ്ഥരെ സർവീസിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌ത്‌ അന്വേഷണം നടന്നുവരികയാണ്‌. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവര്‍ക്കെതിരെ കേരള പൊലീസ്‌ നിയമത്തിന്റെയും കെപിഡിഐപി ആന്റ്‌ എ റൂളിന്റെയും അടിസ്ഥാനത്തിലാണ്‌ നടപടികൾ സ്വീകരിക്കുന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെട്ട 21 ഉദ്യോഗസ്ഥരെയാണ് സർവീസിൽ നിന്ന്‌ നീക്കം ചെയ്‌തിട്ടുള്ളത്.

Eng­lish Summary;Show cause notice to two police officers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.