
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍. ശ്രേയസിനെ വിശദമായ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബിസിസിഐ അറിയിച്ചു. ഓസ്ട്രേലിയന്‍ ഇന്നിംഗ്സിന്റെ 33-ാം ഓവറിലാണ് അയ്യര്‍ക്ക് പരിക്കേറ്റത്. ഹര്‍ഷിത് റാണയുടെ പന്തില്‍ അലക്‌സ് കാരിയുടെ ക്യാച്ചെടുത്തപ്പോഴാണ് പരിക്ക് പറ്റിയത്. തലയ്ക്ക് മുകളിലൂടെ വന്ന പന്തിന് പിന്നാലെ ഓടി ഡീപ് തേര്‍ഡ്മാന് സമീപം ഡൈവ് ചെയ്ത് ഒരു തകര്‍പ്പന്‍ ക്യാച്ചാണ് അയ്യര്‍ സ്വന്തമാക്കിയിരുന്നു.
നിര്‍ണായകമായ ഒരു വിക്കറ്റ് സമ്മാനിച്ചെങ്കിലും, അയ്യര്‍ കടുത്ത വേദനയോടെ ഗ്രൗണ്ടില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് സഹതാരങ്ങളുടെയും ഫിസിയോയുടെയും സഹായത്തോടെ കളം വിട്ട അയ്യര്‍, പിന്നീട് ഇന്നിംഗ്സില്‍ ഫീല്‍ഡ് ചെയ്യാന്‍ തിരിച്ചെത്തിയില്ല. ഓസ്ട്രേലിയ 46.4 ഓവറില്‍ 236 റണ്‍സിന് പുറത്തായി. മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് ഇന്ത്യ വിജയിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.