
കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന രണ്ട് ട്വന്റി20 മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല. ചൊവ്വാഴ്ച നെറ്റ്സ് സെഷനിനിടെയാണ് ഗില്ലിന് പരിക്കേറ്റത്. ഗില്ലിന് പകരം സഞ്ജു സാംസണ്‍ ഓപ്പണറാകുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ മെല്‍ബണില്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു സഞ്ജുവിന്റെ അവസാന ടി20 മത്സരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍, ഗില്‍ മോശം ഫോമിലാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും മോശം പ്രകടനമായിരുന്നു ഗില്ലിന്റേത്. എങ്കിലും, അദ്ദേഹത്തിന്റെ കഴിവുകളില്‍ വിശ്വസിക്കുന്നുവെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു. കഴുത്തിന് പരിക്കേറ്റതിനാല്‍ ടെസ്റ്റ് — ഏകദിന പരമ്പരകളില്‍ അദ്ദേഹം കളിച്ചിരുന്നില്ല.
അതേസമയം മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഇന്ത്യ‑ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഇരുവരെയും തുടങ്ങിയീട്ടില്ല. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യത്തെയും മൂന്നാമത്തെയും മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2–1ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.