യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.ജസ്റ്റിസുമാരായ ബിആര്‍ ഗവായ്,കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി തള്ളിയത്.സംഭവം നടന്നിട്ട് 5 വര്‍ഷം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയ ബഞ്ച് കേസിന്റെ വിചാരണ വേളയില്‍ മറ്റാരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ മാര്‍ഗം തേടാമെന്നും വ്യക്തമാക്കി.
ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട്‌കൊടുത്തുകൊണ്ട് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു.എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് റദ്ദാക്കിയിരുന്നു.ഇതിനെതിരെയാണ് മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.