9 January 2026, Friday

Related news

January 2, 2026
December 30, 2025
December 23, 2025
December 22, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 12, 2025

ശുക്രൻ ഫുൾ പായ്ക്കപ്പ്

Janayugom Webdesk
തിരുവനന്തപുരം
September 30, 2025 2:52 pm

റൊമാന്റിക് കോമഡി ജോണറിൽ ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫുൾ പായ്ക്കപ്പ് ആയി. കോട്ടയം, കൊച്ചി, കൊല്ലങ്കോട് എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലങ്കോട് , നെന്മാറ ഭാഗങ്ങളിലായി ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയായിരുന്നു ചിത്രീകരണം പൂർത്തിയായത്. ജീസിനിമാസ്, എസ്കെജി ഫിലിംസ്, നിൽ സിനിമാസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ — ജീമോൻ ജോർജ്, ഷാജി കെ ജോർജ്, നീൽസിനിമാസ് എന്നിവരാണ്.

ഷിജു ടോം, ഗിരീഷ് പാലമൂട്ടിൽ, ദിലീപ് റഹ് മാൻ , സഞ്ജു നെടുംകുന്നേൽ എന്നിവരാണ് കോ — പ്രൊഡ്യൂസേർസ് — കളിക്കൂട്ടുകാരായ രണ്ട് ആത്മ സുഹ്റു ത്തുക്കൾ ഒരേ ലക്ഷ്യം നിറവേറ്റാൻ നടത്തുന്ന ശ്രമങ്ങളാണ് തികച്ചും റൊമാന്റിക്ക് ഹ്യൂമർ ജോണറിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബിബിൻ ജോർജ്, ചന്തുനാഥ്, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ആദ്യാ പ്രസാദാണ് നായിക. കോട്ടയം നസീർ, ടിനി ടോം, അശോകൻ, അസീസ് നെടുമങ്ങാട്,ഡ്രാക്കുള സുധീർ, ബാലാജി ശർമ്മ, ‚ബിനു തൃക്കാക്കര , മാലാ പാർവ്വതി, റിയസ്‌നർമ്മകല, തുഷാര പിള്ള ‚ദിവ്യാ എം. നായർ„ ജയക്കുറുപ്പ്, ജീമോൻ ജോർജ്, രശ്മി അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാഹുൽ കല്യണിന്റേതാണ്തിരക്കഥ.

ഗാനങ്ങൾ — വയലാർ ശരത്ച്ചന്ദ്ര വർമ്മ രാജീവ് ആലുങ്കൽ, സംഗീതം ‑സ്റ്റിൽജു അർജുൻ, പശ്ചാത്തല സംഗീതം — സിബി മാത്യു അലക്സ്,
ഛായാഗ്രഹണം — മെൽബിൻ കുരിശിങ്കൽ, എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യൻ, കലാസംവിധാനം — അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് — സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യും ഡിസൈൻ- ബ്യൂസി ബേബി ജോൺ, ആക്ഷൻ- കലൈകിംഗ്സ്റ്റൺ, മാഫിയാ ശശി, കൊറിയോഗ്രാഫി — ഭൂപതി , ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ‑ബോബി സത്യശീലൻ, സ്റ്റിൽസ് — വിഷ്ണു ആർ ഗോവിന്ദ്, സൗണ്ട് മിക്സിങ് — അജിത് എം ജോർജ്,
ലൈൻ പ്രൊഡ്യൂസർ — സണ്ണി തഴുത്തല, പിആര്‍ഒ വാഴൂർ ജോസ്, പ്രൊജക്റ്റ് ഡിസൈനർ — അനുക്കുട്ടൻ ഏറ്റുമാന്നൂർ, ഡിസൈൻസ് — മനു സാവിഞ്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് — ജസ്റ്റിൻ കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ — ദിലീപ് ചാമക്കാല, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.