6 January 2026, Tuesday

Related news

January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025
December 18, 2025
December 3, 2025

നൈറ്റ് പെട്രോളിങ്ങിനിടെ ചീട്ടുകളി സംഘത്തെ പിടികൂടാന്‍ പോയ എസ് ഐയ്ക്ക് കെട്ടിടത്തില്‍നിന്ന് വീണ് ദാരുണാന്ത്യം

Janayugom Webdesk
കോട്ടയം
May 14, 2023 8:54 am

കോട്ടയത്ത് അനധികൃത ചീട്ടുകളി നടത്തിയിരുന്ന സംഘത്തെ പിടികൂടാന്‍ പോയ എസ് ഐയ്ക്ക് കെട്ടിടത്തില്‍ നിന്ന് വീണ് ദാരുണാന്ത്യം. കോട്ടയത്തെ പാലായിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഘം പ്രദേശത്ത് ചീട്ടുകളി നടത്തിയത്. കോട്ടയം രാമപുരം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജോബി ജോര്‍ജാണ് മരിച്ചത്. 

നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് അപകടമുണ്ടായത്. ചീട്ടുകളി സംഘത്തെ പിടികൂടാന്‍ ഇറങ്ങിയ എസ്.ഐ കെട്ടിടത്തില്‍ കയറുകയായിരുന്നു. ഇതിനിടെ അദ്ദേഹം രണ്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് വീണു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. 

Eng­lish Sum­ma­ry: SI, who went to arrest the gam­bling gang dur­ing night patrol, fell from the build­ing and met with a trag­ic end

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.