കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ(സിയാൽ) താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 11 മണിക്ക് ഹോട്ടൽ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു. സിയാൽ മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായാണ് തുടർ നിക്ഷേപ/നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്-താജ് ഗ്രൂപ്പിനെ ആഗോള ടെൻഡറിലൂടെയാണ് കണ്ടെത്തിയത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണ് താജ് ഹോട്ടൽ. 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബോർഡ് റൂമുകൾ, വിസ്റ്റ, ഹൗസ് ഓഫ് മിങ് എന്നീ റസ്റ്ററന്റുകൾ, ബ്രിസ്റ്റ് റൂട്ട് കോഫി-കേക്ക് പാർലർ എന്നിവയും താജ് ഹോട്ടലിൽ സജ്ജമാക്കിയിട്ടുണ്ട്. നാല് ഏക്കറിൽ സ്ഥിതിചെയ്യുന്ന താജ് ഹോട്ടലിന് വിശാലമായ കാർ പാർക്കിങ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് ആഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കിയായിരുന്നു ഉദ്ഘാടന പരിപാടികൾ നടത്തിയത്. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് സ്വാഗതം പറഞ്ഞു. ഐഎച്ച്സിഎൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദീപിക റാവു വിശിഷ്ടാഥിതിയായിരുന്നു. ഐഎച്ച്സിഎൽ സീനിയർ വൈസ് പ്രസിഡന്റ്, സത്യജിത്ത് കൃഷ്ണൻ, സിയാൽ ഡയറക്ടർമാരായ, എൻ വി ജോർജ്, ഡോ. പി മുഹമ്മദലി, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സജി കെ ജോർജ്, ജയരാജൻ വി, സി എഫ് ഒ സജി ഡാനിയേൽ, എയർപോർട്ട് ഡയറക്ടർ ജി മനു എന്നിവർ പങ്കെടുത്തു. സിയാൽ ജനറൽ മാനേജർ രാജേന്ദ്രൻ ടി കൃതജ്ഞത രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.