23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 27, 2024
November 15, 2024
October 28, 2024
October 25, 2024
October 24, 2024
October 23, 2024
October 20, 2024
October 19, 2024
October 11, 2024

മോശം കാലാവസ്ഥ: ചൈനീസ് വിമാനം ഇറക്കിയത് തിരുവനന്തപുരത്ത്

Janayugom Webdesk
തിരുവനന്തപുരം
January 15, 2024 9:08 pm

മോശം കാലാവസ്ഥയെ തുടർന്ന് ചൈനീസ് വിമാനം തിരുവനന്തപുരത്ത് ഇറക്കി. ചൈനയിലെ ചെങ്ഡുവ് വിമാനത്താവളത്തിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട സിച്ചുവാൻ എയർലൈൻസിന്റെ കാർഗോ വിമാനമാണ് അടിയന്തിരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയത്.

തിങ്കൾ രാവിലെയോടെ വിമാനം ചെന്നൈ വിമാനത്താവളത്തിന് മുകളിലെത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം ലാൻഡിങ്ങിന് അനുമതി ലഭിച്ചില്ല. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. രാവിലെ 8.37ന് വിമാനം റൺവേയിൽ സുരക്ഷിതമായി ഇറക്കി. പകൽ 10ഓടെ ചെന്നൈയിലേക്ക് പുറപ്പെട്ടു.

Eng­lish Sum­ma­ry: Sichuan Air­lines flight divert­ed to Thiruvananthapuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.