ഏറെ നാളത്തെ അനിശ്ചിതങ്ങൾക്കും തർക്കങ്ങൾക്കും വിരാമമിട്ട് കർണാടകയിൽ ഡി കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക്. രണ്ടരവർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന കോൺഗ്രസ് ഹൈക്കമാന്റ് നിർദേശം സിദ്ധരാമയ്യ അംഗീകരിക്കാൻ തീരുമാനിച്ചതോടെയാണ് ഡി കെ ശിവകുമാറിന് അധികാരത്തിലേക്ക് വഴിതുറന്നത് .
ഈ വർഷം അവസാനത്തോടെ മുഖ്യമന്ത്രി പദം ഡി കെ ശിവകുമാറിനു ലഭിച്ചേക്കും . 2023 മേയിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് രണ്ടരവർഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പദം പങ്കുവയ്ക്കാൻ ധാരണ ഇല്ലെന്നാണ് അടുത്തകാലം വരെ സിദ്ധരാമയ്യ പറഞ്ഞിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.