23 January 2026, Friday

Related news

September 22, 2025
June 30, 2024
June 20, 2024
June 1, 2024
May 31, 2024
January 31, 2024
January 10, 2024
December 13, 2023
December 3, 2023
June 12, 2023

സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡികെ അവസാന മൂന്നുവര്‍ഷം മുഖ്യമന്ത്രിക്കസേരയില്‍

ആദ്യ രണ്ട് വര്‍ഷം ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. പിസിസി അധ്യക്ഷസ്ഥാനത്തും തുടരും
web desk
ന്യൂഡല്‍ഹി
May 16, 2023 7:53 pm

കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രി തന്നെ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ബംഗളൂരുവില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ 70 ശതമാനം പേരും സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതായാണ് കോണ്‍ഗ്രസ് കേന്ദ്ര നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് തീരുമാനം.

ഡല്‍ഹിയിലേക്ക് വിളിപ്പിച്ച ഡി കെ ശിവകുമാറിനെ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനം അറിയിച്ചു. ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യയും അവസാന മൂന്ന് വര്‍ഷം ഡി കെ ശിവകുമാറും മുഖ്യമന്ത്രിയാകും. ശിവകുമാറിന് പിസിസി അധ്യക്ഷ സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ടുതന്നെ ഉപമുഖ്യമന്ത്രി സ്ഥാനവും ശിവകുമാറിന് നല്‍കാനും ധാരണയായിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമായ സാഹചര്യത്തില്‍ രാത്രിയോടെ സോണിയാ ഗാന്ധിയാണ് കര്‍ണാടക മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.

Eng­lish Sam­mury: Sid­dhara­ma­iah will be cm of karnataka

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.