30 January 2026, Friday

Related news

January 30, 2026
January 29, 2026
January 28, 2026
January 24, 2026
January 24, 2026
January 23, 2026
January 23, 2026
January 15, 2026
January 13, 2026
January 11, 2026

സിദ്ധാര്‍ത്ഥിന്റെ മരണം; ആറു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Janayugom Webdesk
കല്‍പ്പറ്റ
March 12, 2024 3:20 pm

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആറുപ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയത്.

സിന്‍ജോ ജോണ്‍സണ്‍, അമീന്‍ അക്ബറലി, സൗദ്, ആദിത്യന്‍, കാശിനാഥന്‍, ഡാനിഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇവരാണ് ജെഎസ് സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സംബന്ധിച്ച വ്യക്തതയ്ക്കും കൂടുതല്‍ ചോദ്യം ചെയ്യാനുമാണ് പൊലീസ് നീക്കം. പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. പ്രതികളുടെ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

മരണത്തില്‍ വ്യക്തത വരുത്താന്‍ സെലോഫൈന്‍ ടെസ്റ്റിനായുള്ള അപേക്ഷയും അന്വേഷണസംഘം കോടതിയില്‍ നല്‍കി. അതേസമയം ഒരാഴ്ചയ്ക്കകം കേസ് സിബിഐ ഏറ്റെടുക്കും എന്നാണ് വിവരം.

Eng­lish Sum­ma­ry: sid­dharthan death fol­low up
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.