25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 25, 2025
March 24, 2025
March 24, 2025
March 23, 2025
March 23, 2025
March 23, 2025
March 20, 2025
March 18, 2025
March 18, 2025

സിദ്ധാർഥന്റെ മരണം: സിബിഐ എഫ്ഐആർ സമർപ്പിച്ചു

സ്വന്തം ലേഖകൻ 
കൽപറ്റ
April 8, 2024 8:07 pm

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. കൽപറ്റ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. കേസിൽ ഇരുപതിലേറെ പ്രതികൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് എഫ്ഐആറിലെ പരാമർശം. ഇന്നലെ ഉച്ചയോടെയാണ് സിബിഐ ഉദ്യോഗസ്ഥർ കൽപറ്റ കോടതിയിൽ എത്തി എഫ്ഐആർ സമർപ്പിച്ചത്. 

പൊലീസ് അറസ്റ്റ് ചെയ്ത ഇരുപത് പ്രതികൾക്ക് പുറമെ കൂടുതൽ പ്രതികൾ ഉണ്ടാകാനുള്ള സാധ്യത എഫ്ഐആറിൽ പരാമർശിക്കുന്നുണ്ട്. സിബിഐ ഉദ്യോഗസ്ഥര്‍ നാളെ മുതൽ കൽപറ്റ ക്യാമ്പ് ഓഫീസിൽ മൊഴിയെടുക്കൽ തുടങ്ങും. സിദ്ധാർഥന്റെ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കളോട് മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പ്രതികളുടെ കസ്റ്റഡി അപേക്ഷ അടക്കം പിന്നീട് നൽകും. 

കഴിഞ്ഞ ദിവസം സിബിഐ സംഘം ഹോസ്റ്റൽ അടക്കം പരിശോധിച്ചിരുന്നു. പൂക്കോട് ക്യാമ്പസിൽ നാലുദിവസം ക്യാമ്പ് ചെയ്താണ് സിദ്ധാർഥന്റെ മരണ സംബന്ധിച്ച അന്വേഷണം ഉണ്ടാവുക. അധ്യാപകർ, അനധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയവരിൽ നിന്ന് സംഘം മൊഴി രേഖപ്പെടുത്തും. മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങ് ഇന്ന് പൂക്കോട് ക്യാമ്പസിൽ തുടങ്ങും. 

Eng­lish Sum­ma­ry: Sid­dharth’s death: CBI files FIR

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.