22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 6, 2024
December 3, 2024
November 30, 2024
November 30, 2024
November 29, 2024
November 11, 2024
October 25, 2024
October 18, 2024

സിദ്ദിഖ് കൊലപാതകം; പ്രതികളുടെ കസ്റ്റഡിയപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Janayugom Webdesk
June 24, 2023 8:44 am

കോഴിക്കോട്ടെ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകക്കേസിൽ പ്രതികളുടെ കസ്റ്റേഡിയപേക്ഷ ഇന്ന് പരിഗണിക്കും. ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാകും അപേക്ഷ പരിഗണിക്കുക. പ്രതികളായ ആഷിഖ്, ഷിബിലി, ഫർഹാന എന്നിവരുടെ റിമാൻഡ് കാലാവധി തീർന്നിരുന്നു. അതിനാൽ പ്രതികളെ കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയിലാവശ്യപ്പെട്ടാകും അപേക്ഷ. പ്രതികളുമായി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനും മറ്റ് തെളിവെടുപ്പുകൾ നടത്താനുമാണ് കസ്റ്റേഡിയപേക്ഷ സമർപ്പിച്ചത്. 

അതേസമയം കൊലപാതകം ഹണിട്രാപ്പാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിരുന്നു. പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായി സിദ്ദിഖിന് ഫർഹാന ഹണി ട്രാപ്പ് കെണിയൊരുക്കി. ഫർഹാനയും കൊല്ലപ്പെട്ട സിദ്ദിഖും നേരത്തെ പരിചയമുണ്ടായിരുന്നു. സംഭവദിവസം മൂന്ന് പ്രതികളും നേരത്തെ ഹോട്ടലിലെത്തി. തന്റെ നഗ്ന ഫോട്ടോകൾ എടുക്കാൻ വിസമ്മതിച്ചുകൊണ്ട് സിദ്ദിഖ് ചെറുത്തുനിന്നപ്പോൾ കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് ഫർഹാന സിദ്ദിഖിന്റെ തലയ്ക്കടിച്ചു. തുടർന്ന് മറ്റ് പ്രതികളും സിദ്ദിഖിനെ മർദിച്ചു.

കൊലപാതകത്തിന് ശേഷമാണ് മാനാഞ്ചിറയിൽ പോയി പ്രതികൾ ട്രോളി വാങ്ങി എത്തി. ബാത്ത്റൂമിൽ വെച്ച് മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റി. പ്രതികളിലൊരാളായ ആഷിഖ് ആണ് മൃതദേഹം അട്ടപ്പാടിയിൽ ഉപേക്ഷിക്കാൻ പദ്ധതിയിട്ടത്.

Eng­lish Summary:Siddique mur­der; The court will con­sid­er the cus­tody plea of ​​the accused today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.