22 January 2026, Thursday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

സിദ്ധാർത്ഥിന്റെ മരണം; ഹോസ്റ്റലിൽ പൊലീസ് തെളിവെടുപ്പ് നടത്തി, മര്‍ദിക്കാന്‍ ഉപയോഗിച്ച ഗ്ലൂഗണ്ണും കണ്ടെടുത്തു

Janayugom Webdesk
മാനന്തവാടി
March 3, 2024 6:28 pm

പൂക്കോട്‌ വെറ്ററിനറി കോളജ്‌ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികളുമായി ക്യാമ്പസ്‌ ഹോസ്റ്റലിൽ തെളിവെടുപ്പ്‌ ആരംഭിച്ചു. സിദ്ധാർത്ഥിനെ കൂടുതൽ ആക്രമിച്ചുവെന്ന് മൊഴികളിലുള്ള സിൻജോ ജോണുമായിട്ടാണ് പൊലീസ് പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലെ ഹോസ്റ്റല്‍ മുറിയിലെത്തി തെളിവെടുപ്പ് ആരംഭിച്ചത്. കേസിലെ മുഖ്യ പ്രതിയാണ് സിന്‍ജോ ജോണ്‍സണ്‍.

തെളിവെടുപ്പില്‍ സിദ്ധാര്‍ത്ഥനെ മർദിക്കാൻ ഉപയോഗിച്ച വയറുകളും ഗ്ലൂഗണ്ണും കണ്ടെടുത്തു. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും നടുത്തളത്തിലും ഉള്‍പ്പെടെയാണ് തെളിവെടുപ്പ് നടക്കുന്നത്. ഈ ഹോസ്റ്റല്‍ മുറിയിലും ഹോസ്റ്റലിന്‍റെ നടുത്തളത്തിലും വെച്ചാണ് സിദ്ധാര്‍ത്ഥൻ മര്‍ദനത്തിനിരയായത്.

Eng­lish Sum­ma­ry: Sid­harthan’s death: evi­dence col­lec­tion with the first accused
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.