
യുഎസിലെ കാലിഫോർണിയയിൽ സിഖ് വംശജനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അവതാർ സിങ് (57) എന്നയാളെയാണ് സാൻ ജോക്വിൻ കൗണ്ടിയിലുള്ള ഗുരുദ്വാര പരിസരത്ത് നിന്ന് കാണാതായത്. ഫെബ്രുവരി 17നാണ് സംഭവം. മൂന്ന് പേർ ചേർന്ന് ഇദ്ദേഹത്തെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഗുരുദ്വാരയിൽ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കാണാതാകുമ്പോൾ പരമ്പരാഗത സിഖ് വസ്ത്രങ്ങളാണ് അവതാര്‍ സിങ് ധരിച്ചിരുന്നത്. അന്വേഷണം തുടരുകയാണെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും മറ്റ് ഭീഷണികളില്ലെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.