26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 1, 2024
October 30, 2024
October 23, 2024
September 3, 2024
August 28, 2024
August 2, 2024
July 19, 2024
July 18, 2024
July 13, 2024

സിക്കിം പ്രളയത്തില്‍ കാണാതായ 77 പേര്‍ മരിച്ചതായി കണക്കാക്കും

Janayugom Webdesk
ഗാങ്ടോക്
December 2, 2023 8:15 pm

സിക്കിം പ്രളയത്തില്‍ കാണാതായ 77 പേരെ മരിച്ചതായി കണക്കാക്കുമെന്ന് ചീഫ് സെക്രട്ടറി വി ബി പഥക്. കാണാതായിട്ട് രണ്ടുമാസം പിന്നിട്ടതിനെ തുടര്‍ന്നാണ് നടപടി. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പ്രകൃതി ദുരന്തങ്ങളില്‍ മരിച്ചവര്‍ക്ക് നല്‍കിവരുന്ന ധനസഹായം ബന്ധുക്കള്‍ക്ക് ലഭിക്കാനാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ നാലിന് സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ 77 പേരെയാണ് കാണാതായത്. രണ്ട് മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തിയെങ്കിലും ഇവരെ തിരിച്ചറിയാന്‍ കഴി‍ഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ നാല് ലക്ഷം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ട് ലക്ഷവും ഉള്‍പ്പെടെ ആറ് ലക്ഷം രൂപയാണ് പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുക. മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഈ ധനസഹായം ബന്ധുക്കള്‍ക്ക് ലഭിക്കൂ. 46 പേരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Eng­lish Sum­ma­ry: Sikkim flash flood: 77 miss­ing peo­ple pre­sumed dead, says CS
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.