18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 24, 2024
November 24, 2024

സിലിക്കൺ വാലി: ശതകോടീശ്വരന്‍ ബിൽ ആക്‌മാനെ പരിഹസിച്ച് അഡാനി ഗ്രൂപ്പ്

ഹിൻഡൻബർഗ് റിസർച്ച് വിശ്വസനീയമായ ഒന്നെന്ന് ആദ്യം പ്രഖ്യാപിച്ച ശതകോടീശരനാണ് ബില്‍ ആക്മാന്‍
Janayugom Webdesk
March 12, 2023 3:55 pm

സിലിക്കൺ വാലി ബാങ്കിന് യുഎസ് സര്‍ക്കാര്‍ ജാമ്യം നല്‍കണമെന്ന് അഭ്യർത്ഥിച്ച ശതകോടീശ്വരന്‍ ബിൽ ആക്‌മാനെ പരിഹസിച്ച് അഡാനി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ. അഡാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ലോകത്തിന്റെ ശ്രദ്ധയില്‍ക്കൊണ്ടുവന്ന സാമ്പത്തിക വിദഗ്‌ദ്ധനാണ് അക്‌മാൻ. ഇതിനോടുള്ള പ്രതികാരമെന്നോണമാണ് അഡാനി ഗ്രൂപ്പിന്റെ സാമ്പത്തികകാര്യ വിഭാഗം തലവന്‍ ജുഗേഷിന്ദര്‍ എന്ന റോബി സിങ് ട്വിറ്ററില്‍ ആക്‌മാനെതിരെ പരിഹാസവുമായി രംഗത്ത് എത്തിയത്. എന്നാല്‍ സിലിക്കൺ വാലി ബാങ്ക് പ്രതിസന്ധി പരിഹരിക്കാൻ അമ്മയുടെ അടുത്തേക്കാണ് ബിൽ അക്മാന്‍ ഓടിയതെന്നായിരുന്നു റോബി സിങ് പരിഹസിച്ചത്.

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ അഡാനിയുടെ കമ്പനിയിൽ നിന്ന് നിക്ഷേപകര്‍ 10 ലക്ഷം കോടി രൂപയോളം പിന്‍വലിച്ചു. അഡാനി ഗ്രൂപ്പിനുമേല്‍ അഭിപ്രായം പ്രകടിപ്പിക്കാനും ഇന്ത്യൻ വിപണികളിൽ പ്രക്ഷുബ്ധത വളർത്തുന്നതിലും ആക്‌മാന്റെ ഇടപെടലിന് സാധിച്ചിരുന്നു. അഡാനിയുമയി ബന്ധപ്പെടുത്തിയുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് വളരെ വിശ്വസനീയമാണെന്നായിരുന്നു ബിൽ ആക്മാൻ അന്ന് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ യുഎസ് ആസ്ഥാനമായുള്ള സിലിക്കൺ വാലി ബാങ്ക് അടച്ചുപൂട്ടാനും അതിന്റെ ആസ്തികൾ കണ്ടുകെട്ടാനും തീരുമാനിച്ചത്. 1983ൽ സ്ഥാപിതമായ സിലിക്കൺ വാലി ബാങ്ക് കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ പ്രവർത്തിക്കുകയും അവിടെ ഓൺലൈൻ ബാങ്കിങ്, ട്രഷറി മാനേജ്മെന്റ്, ഫോറിൻ എക്സ്ചേഞ്ച് ട്രേഡ് തുടങ്ങിയ വിവിധ സേവനങ്ങൾ നൽകുകയും ചെയ്തിരുന്നു.

ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ബിൽ ആക്മാൻ ശനിയാഴ്ച എഴുതിയ ഒരു ലേഖനത്തിലാണ് യുഎസ് സർക്കാരിൽ നിന്ന് വാണിജ്യ ബാങ്കിന് ജാമ്യം ആവശ്യപ്പെട്ടത്. സ്വകാര്യ മൂലധനത്തിന് വേണ്ടി പരിഹാരം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കിൽ സർക്കാർ മുൻഗണന നൽകുന്ന ജാമ്യം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

വില്യം ആൽബർട്ട് അക്മാൻ

വില്യം ആൽബർട്ട് അക്മാൻ ഒരു അമേരിക്കൻ ശതകോടീശ്വരനും നിക്ഷേപകനും ഹെഡ്ജ് ഫണ്ട് മാനേജരുമാണ്. ഹെഡ്ജ് ഫണ്ട് മാനേജ്‌മെന്റ് കമ്പനിയായ പെർഷിങ് സ്‌ക്വയർ ക്യാപിറ്റൽ മാനേജ്‌മെന്റിന്റെ സ്ഥാപകനും സിഇഒയുമാണ് അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയുള്ള നിക്ഷേപകനെന്ന പ്രസക്തിയും ആക്മാനുണ്ട്. 2023‑ലെ ഫോർബ്‌സിന്റെ കണക്കനുസരിച്ച് അക്മാന്റെ ആസ്തി 3.4 ബില്യൺ ഡോളറാണ്.

Eng­lish Summary;Silicon Val­ley: Adani Group mocks bil­lion­aire Bill Ackman
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.