21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 2, 2024
September 30, 2024
September 5, 2024
July 10, 2024
May 27, 2024
April 24, 2024
April 5, 2024
January 26, 2024
January 1, 2024

സിൽക്ക് റൂട്ട് സഞ്ചാരി സംഗമവും പുസ്തക പ്രകാശനവും നാളെ മലപ്പുറത്ത്

Janayugom Webdesk
മലപ്പുറം
January 26, 2024 11:50 am

എഴുത്തുകാരുടേയും, വായനക്കാരുടേയും, യാത്രികരുടേയും ഒത്തുചേരലിനൊപ്പം വേറിട്ട പുസ്തക പ്രകാശനത്തിനുകൂടി നാളെ വേദിക ഉയരുകയാണ് മലപ്പുറത്ത്. കോട്ടകുന്നിന്റെ താഴ്വരയിലുള്ള കേരള സംഗീത നാടക അക്കാദമി ആര്‍ട്ട് ഗാലറിയുടെ മുമ്പിലാണ് സഞ്ചാരികുളും, എഴുത്തുകാരും, വായനക്കാരും ഉള്‍പ്പെടുന്ന സില്‍ക്ക് റൂട്ട് സഞ്ചാരി സംഗമവും, പുസ്കപ്രാകാശനവും എന്ന നാമകരണം ചെയ്ത സാംസ്ക്കാരിക സദസ് വൈകിട്ട് 4മണിക്ക് നടക്കുന്നത്. യാത്ര ചെയ്യുന്ന സഞ്ചാരികളുടെ സംഗമത്തിനിടയില്‍ ഒരു പുസ്തക പ്രകാശനം എന്നത് മലപ്പുറത്തിന് ചിരപരിചിതമല്ലാത്ത ഒരു അനുഭവം കൂടിയാണ്. 

കോഴിക്കോട് സര്‍വകലാശാല മുന്‍ ഡെപ്യൂട്ടി രജിസ്റ്റാര്‍ ടി എം ഹാരീസിന്റെ മൂന്നാമത്തെ യാത്രാനുഭവ പുസ്തകമായ മൗണ്ട് ടിറ്റ്ലസിലെ മഞ്ഞുപാടങ്ങള്‍ എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. മലപ്പുറത്തെ ബുക്ക് ഫാം ആണ് സംഘാടകര്‍. ഈ പുസ്തകത്തിന്റെ രചനയ്ക്ക് ആധാരമായ യുകെ-യൂറോപ്പ് യാത്രയില്‍ ടി എം ഹാരിസിനെ അനുഗമിച്ചിരുന്ന കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള സഹയാത്രികര്‍ സാംസ്ക്കാരിക സംഗമത്തില്‍ എത്തിച്ചേരും എന്നതും ഇതിന്റയൊരു പ്രത്യേകതയാണ്. 

യാത്രികനും,കവി, സിനിമാനിരൂപകനുമായ ശൈലനാണ് മുഖ്യാതിഥി. ഐ ആര്‍ പ്രസാദ് (എഴുത്തിലെ യാത്രകള്‍ )നജ്മ (പോകാത്ത യാത്രകള്‍ ) സമീര്‍ ബിന്‍സി (ആത്മീയ പ്രണയിയുടെ യാത്രകള്‍ )അജയ് സാഗ( വര യാത്രകള്‍ )ജംഷീദ് അലി (യാത്രയിലെ യാത്രകള്‍) ബഷീര്‍ അഹമ്മദ് മച്ചിങ്ങള്‍ (ജപ്പാന്‍യാത്രകള്‍-ഇക്കിഗായ്) ഷെരീഫ് ചുങ്കത്തറ(യാത്ര എഴുത്ത് ) ജസീല്‍ (സില്‍ക്ക് റൂട്ട് ) ഡോ. യാസീന്‍ ഹബീബ് (മുറിവുണക്കുന്ന യാത്രകള്‍) പ്രമോദ് ഇരുമ്പുഴി (യാത്ര- അതിരുകളില്ലാത്ത നാടുകളിലൂടെ ) ഡോക്ടര്‍ സക്കീന (യാത്രയിലെ ആരോഗ്യം) സ്റ്റെബിമോന്‍(യാത്രയും സൗഹൃദവും) അലകസ് തോമസ് (സഞ്ചാരിയുടെ യാത്രകള്‍ ) എന്നിവര്‍ യാത്രാനുഭവങ്ങള്‍ പങ്കുവെച്ച് സംഗമത്തില്‍ സംസാരിക്കും.

Eng­lish Summary;Silk Route trav­el­ers meet and book launch tomor­row in Malappuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.