സിൽവർ ലൈൻ സംബന്ധിച്ച ഡിപിആർ റെയിവേ ബോർഡിന്റെ പരിശോധനയിലാണെന്ന് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം ഡിവിഷന് കീഴിലെ എം പിമാരുടെ യോഗത്തിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ സര്‍വേ നടപടിക്രമങ്ങള്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതടക്കം എളുപ്പമുള്ള കാര്യമല്ലെന്നും പരിസ്ഥി പ്രശ്‌നങ്ങള്‍ക്കിടയാക്കാനുള്ള സാധ്യതയുണ്ടെന്നും ദക്ഷിണ റെയില്‍വേ മാനേജര്‍ ആര്‍ എന്‍ സിങ് പറഞ്ഞു
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പലപ്പോഴായി പല വാർത്തകൾ വരുന്നുണ്ടെന്നും ഇതിലെ വസ്തുത വിശദീകരിക്കണമെന്നും എം പിമാർ യോഗത്തിൽ ആവശ്യപ്പെട്ടു. റെയിൽവേ ബോർഡ് ഏതെങ്കിലും തരത്തിൽ വിശദീകരണം ചോദിച്ചിരുന്നോ എന്ന ചോദ്യവുമുയർന്നു.
2026 മാര്‍ച്ചില്‍ പൂര്‍ത്തീകരണം ലക്ഷ്യമിട്ടാണ് നേമം ടെര്‍മിനലിന്റെ നിര്‍മ്മാണ ജോലികള്‍ നടക്കുന്നതെന്നും ജനറല്‍ മാനേജര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ വന്ദേഭാരത് ട്രെയിനുകളുടെ സര്‍വീസ് നീട്ടിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേ വിളിച്ച തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴിലുള്ള എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.
English Summary: Silver Line
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.