22 January 2026, Thursday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 12, 2026
January 8, 2026
January 8, 2026
January 7, 2026
January 6, 2026

വെള്ളിച്ചെണ്ണ വില കുതിക്കുന്നു; ലാഭം കൊയ്യാൻ വ്യാജൻമാർ

Janayugom Webdesk
ആലപ്പുഴ
July 16, 2025 10:23 pm

വില കുതിച്ചുകയറുമ്പോൾ വെളിച്ചെണ്ണയുടെ വേഷമിട്ട് വ്യാജ എണ്ണകൾ രംഗത്ത്. വെളിച്ചെണ്ണയും മറ്റു ഭക്ഷ്യയോഗ്യമായ എണ്ണകളും നിശ്ചിത അളവിൽ ചേർത്തുണ്ടാക്കുന്ന ബ്ലെൻഡഡ് വെളിച്ചെണ്ണ മാർക്കറ്റിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഒരു ലീറ്റർ വെളിച്ചെണ്ണയ്ക്ക് 450 രൂപ കൊടുക്കേണ്ടി വരുമ്പോൾ 100 രൂപയെങ്കിലും കുറവിൽ ബ്ലെൻ‍ഡഡ് വെളിച്ചെണ്ണ ലഭിക്കും. 

വെളിച്ചെണ്ണയ്ക്ക് പകരമായി ചേർക്കുന്ന ദ്രാവകങ്ങൾക്ക് പ്രത്യേക മണമോ രുചിയോ ഇല്ലാത്തതിനാൽ വെളിച്ചെണ്ണയുടെ രുചിയും മണവും ഇതിൽ ഉയർന്നു നിൽക്കും. ഏതൊക്കെ എണ്ണകളാണ് ചേർത്തതെന്ന് ലേബൽ ചെയ്യണമെന്നും നിയമമുണ്ട്. ലേബൽ ചെയ്യാതെയോ ലേബലിൽ വിവരങ്ങളില്ലാതെയോ വിൽപന നടത്തിയാൽ വ്യാജനെന്ന പിടി ഇവയ്ക്കു വീണേക്കാം. അതേസമയം വിലവർധന വെളിച്ചെണ്ണ വിപണിയെ അധികം ബാധിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു. വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന്റെ അളവ് പലരും കുറച്ചെങ്കിലും മറ്റ് എണ്ണകളിലേക്കു മാറിയവർ കുറവാണ്. ഈ വർഷം ജനുവരിയിൽ ലീറ്ററിന് 210 രൂപയായിരുന്നു വെളിച്ചെണ്ണയുടെ മൊത്ത വ്യാപാരവില. ഈ മാസം 390 രൂപയായി. ചില്ലറ വിൽപന വില 450 ആണ്. ഓണക്കാലത്ത് വെളിച്ചെണ്ണ വില 500 കടക്കുമെന്നാണ് വ്യാപാരികൾ കരുതുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.