നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിന് കാണികളില്‍ ആവേശം സൃഷ്ടിക്കാന്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് സമാനമായി ചുണ്ടന്‍ വള്ളങ്ങളിലും ഗ്രാഫിക്‌സ് ആലേഖനം ചെയ്ത് തുടങ്ങി.സമീപ വര്‍ഷങ്ങളില്‍ വള്ളങ്ങള്‍ക്ക് വിവിധ നിറങ്ങള്‍ നല്‍കി മത്സരത്തിനെത്തിച്ചിരുന്നു.ഇത് വള്ളംകളി പ്രേമികള്‍ക്ക് ഇഷ്ടമാകുകയും സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരം നേടുകയും ചെയ്തതോടെയാണ് ഗ്രാഫിക്‌സും പരീക്ഷിക്കുന്നത്.
അപ്പര്‍കുട്ടനാട്,പായിപ്പാട്,മാന്നാര്‍ മഹാത്മാ ജലോതസവങ്ങളില്‍ പങ്കെടുക്കാനായി സൂര്യന്റെ ഗ്രാഫിക്‌സുമായാണ് ആയാപറമ്പ് വലിയ ദിവാന്‍ജി ചുണ്ടന്‍ കഴിഞ്ഞ ദിവസം നീരണഞ്ഞത്.വള്ളത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ പങ്കുവയ്ക്കപ്പെട്ടു.പ്രദേശത്തെ യുവാക്കളുടെ ആഗ്രഹപ്രകാരം അവര്‍ വരച്ച ഡിസൈനില്‍ ഗ്രാഫിക്‌സ് ചെയ്യുകയായിരുന്നുവെന്ന് വള്ളസമിതി പ്രസിഡന്റ് മോഹനന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.