10 December 2025, Wednesday

Related news

December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

അറസ്റ്റിന് ശേഷം കെജ്രിവാളിന്റെ ശരീരഭാരം 8 കിലോ കുറഞ്ഞു;എഎപി എംപി സഞ്ചയ്‌സിംഗ്

Janayugom Webdesk
ന്യൂഡല്‍ഹി
July 13, 2024 5:36 pm

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാര്‍ച്ച് 21ന് അറസ്റ്റിലായതിന്‌ശേഷം അദ്ദേഹത്തിന്റെ ശരീരഭാരം 70 കിലോയില്‍ നിന്ന് 61 കിലോയായി കുറഞ്ഞുവെന്ന് എ.എ.പി രാജ്യസഭ എംപി സഞ്ചയ്‌സിംഗ്.അദ്ദേഹത്തിന്റെ ഷുഗര്‍ ലെവല്‍ 5 തവണ 50mgയായി കുറഞ്ഞുവെന്നും സഞ്ചയ്‌സിംഗ് പറഞ്ഞു.അദ്ദേഹത്തെ ഉടനടി ജയിലില്‍ നിന്നും പുറത്തു കൊണ്ടുവരികയും വേണ്ട വൈദ്യസഹായം നല്‍കുകയും ചെയ്തില്ലെങ്കില്‍ അപകടകരമായ എന്തെങ്കിലും സംഭവിക്കാന്‍ ഇടയുണ്ടെന്നും ഒരു പത്ര സമ്മേളനത്തില്‍ വച്ച് സഞ്ചയ്‌സിംഗ് പറഞ്ഞു.കെജ്രിവാളിനെ ജയിലില്‍ തന്നെ ഇടാനും അദ്ദേഹത്തിന്റെ ജീവിതം വച്ച് കളിക്കുകയുമാണ് ബിജെപിയുടെ ലക്ഷ്യമെന്നും സഞ്ചയ്‌സിംഗ് പറഞ്ഞു.

അവര്‍ ചില ഗൂഢാലോചനകള്‍ നടത്തുന്നത് മൂലം അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നും സഞ്ചയ്‌സിംഗ് ആരോപിച്ചു.സുപ്രീംകോടതി കഴിഞ്ഞ ദിവസം കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും എക്‌സൈസ് പോളിസി സ്‌കാം കേസുമായി ബന്ധപ്പെട്ട് അദ്ദേഹം ജയിലില്‍ തന്നെ തുടരുകയാണ്.

Eng­lish Summary;since-arrest-by-ed-kejrival-lost-8-kg ;claims-aap-mp-san­jay-singh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.