ബാഡ്മിന്റണ്‍ ലോക ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു മൂന്നാംറൗണ്ടില്‍. സ്ലോവാക്യയുടെ മാര്‍ട്ടിന റപീസ്‌കക്കെതിരെ 24 മിനിറ്റിനുള്ളില്‍ 21–7,21–9 എന്നനിലയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അനായാസ ജയം.
റപീസ്കക്കു സിന്ധുവിനെതിരെ വെല്ലുവിളികളൊന്നും ഉയര്‍ത്താനായില്ല. തായ്‌ലാൻഡിന്റെ പോണ്‍പാവീ ചോച്ചുവോങ്ങാണ് സിന്ധുവിന്റെ അടുത്ത എതിരാളി. വനിത സിംഗിള്‍സില്‍ സിന്ധു മാത്രമാണ് ഇന്ത്യയില്‍ നിന്നുളള ഏക താരം.
പുരുഷവിഭാഗത്തില്‍ കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍ എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഇഞ്ചോടിഞ്ചുളള പോരാട്ടത്തിനോടുവില്‍ ചൈനയുടെ ലീ ഷി ഫെംഗിനെ തകര്‍ത്താണ് ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. 15–21, 21–28, 21–19 എന്നിങ്ങനെയായിരുന്നു പോയിന്റ് നില. ആദ്യ ഗെയിം കൈവിട്ടു പോയിടത്തു നിന്നും പൊരുതിക്കയറി ശ്രീകാന്ത് വിജയം പിടിച്ചടക്കുകയായിരുന്നു. 15ാം സീഡായ ജാപ്പനീസ് താരം കെന്റെ നിഷീമോട്ടോയെ 22–2, 21–18 എന്ന മാര്‍ജിനില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെൻ പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ഡബിള്‍സില്‍ ചൈനീസ് തായ്പേയുടെ ലീ ജെ ഹുയി-യാങ് പോ സുവാൻ സഖ്യത്തെ 43 മിനിറ്റില്‍ 27–25ന് സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം പരാജയപ്പെടുത്തി.
English Summary: Sindhu in the third round
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.