22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 31, 2024
October 26, 2024
September 1, 2024
March 25, 2024
March 6, 2024
February 25, 2024
February 14, 2024
February 10, 2024
February 9, 2024

​ഗായികയും നടിയുമായ മല്ലികാ രാജ്പുത് വീട്ടിൽ മരിച്ച നിലയിൽ

Janayugom Webdesk
സുൽത്താൻപുർ
February 14, 2024 10:03 am

നടിയും ​ഗായികയുമായ മല്ലികാ രാജ്പുത് എന്ന വിജയലക്ഷ്മിയെ സ്വവസതിയിൽ മരിച്ച നിലയിൽകണ്ടെത്തി. 35 വയസായിരുന്നു. കോട്ട് വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സീതാകുണ്ഡിലെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് മല്ലികയുടെ കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ലെന്ന് നടിയുടെ അമ്മ സുമിത്രാ സിങ് പറഞ്ഞു.

ആത്മഹത്യയാവാനാണ് സാധ്യതയെന്ന് കോട്ട് വാലി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടർ ശ്രീറാം പാണ്ഡേ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014‑ൽ കങ്കണാ റണൗട്ട് നായികയായ റിവോൾവർ റാണി എന്ന ചിത്രത്തിലെ വേഷം അവർക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ​ഗായകൻ ഷാൻ ആലപിച്ച യാരാ തുഝേ എന്ന ആൽബവും മല്ലികയ്ക്ക് ജനപ്രീതി സമ്മാനിച്ചു. 2016‑ൽ ബിജെപിയിൽ ചേർന്ന അവർ രണ്ടുവർഷത്തിനുശേഷം പാർട്ടി വിട്ടു.

പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞ മല്ലികാ രാജ്പുത് 2022‑ൽ ഭാരതീയ സവർണ സംഘ് നാഷണൽ സെക്രട്ടറി ജനറൽ ആയി. കഥക് പരിശീലകയായിരുന്നു.

Eng­lish Sum­ma­ry: singer actor Malli­ka Rajput found dead in her home
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.