22 January 2026, Thursday

Related news

January 11, 2026
January 11, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
December 31, 2025
December 30, 2025
December 29, 2025
December 29, 2025

”ഗായകൻ സുബീന്റേത് കൊലപാതകം തന്നെ, പിന്നിലെ കാരണം അറിഞ്ഞാല്‍ നാട് നടുങ്ങും”; വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി

Janayugom Webdesk
ദിസ് പൂർ
November 25, 2025 6:45 pm

പ്രമുഖ ഗായകൻ സുബീന്‍ ഗാർഗിന്റേത് കൊലപാതകം തന്നെയെന്ന് വെളിപ്പെടുത്തലുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ.
നിയമസഭയെ ആണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്. സ്കൂബ ഡൈവിങ്ങിനിടെയാണ് സുബീൻ ഗാർഗ് മരിച്ചത്. സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പാടാനെത്തിയ സുബീന്, സ്കൂബ ഡൈവിങ്ങിനിടെയാണ് പരുക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പാടാനെത്തിയതായിരുന്നു സുബിൻ. സ്കൂബ ഡൈവിങ്ങിനിടെയാണ് പരുക്കേറ്റത്.
അനായാസവും ലളിതവുമായി നടപ്പാക്കിയ കൊലപാതകമാണ് ഇത്. മനഃപൂര്‍വമുള്ള നരഹത്യയല്ല, കൊലപാതകമാണ് എന്ന് പ്രാഥമികാന്വേഷണത്തില്‍ അസം പൊലീസ് ഉറപ്പിച്ചു. അതുകൊണ്ടാണ് മരണം സംഭവിച്ച് മൂന്ന് ദിവസത്തിനകം ബിഎന്‍എസ്സിലെ 103-ാം വകുപ്പ് കൂടി കേസില്‍ കൂട്ടിച്ചേര്‍ത്തത്.

മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതിനു പുറമേ ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഗായകന്റെ മാനേജരും സംഘത്തിലുള്ളവരുമാണ് അറസ്റ്റിലായത്. ഗായകന്റെ സുരക്ഷാ ഉദ്യോഗസ്ഥരും അറസ്റ്റിലായി.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.