ഏക സിവില്‍കോഡ് നിലവില്‍ വന്ന് പത്ത് ദിവസമായ ഉത്തരാഖണ്ഡില്‍ ആദ്യ ലിവ് ഇന്‍ ബന്ധം രജിസ്റ്റര്‍ ചെയ്തു. വിവാഹിതരാകാതെ ആണും പെണ്ണും ഒന്നിച്ചു താമസിക്കുന്ന ലിവ് ഇന്‍ ബന്ധങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നത് ഏക സിവില്‍ കോഡ് വഴി നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഇത്തരം ബന്ധം രജിസ്റ്റര്‍ ചെയ്യാന്‍ പത്തുദിവസത്തിനിടെ അഞ്ച് അപേക്ഷ ലഭിച്ചെങ്കിലും ഒന്നിന് മാത്രമാണ് രജിസ്റ്റർ ചെയ്യാൻ അനുമതി ലഭിച്ചത്. മറ്റ് നാല് അപേക്ഷകൾ പരിശോധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.ബിജെപി അധികാരത്തിലുള്ള ഉത്തരാഖണ്ഡിൽ ജനുവരി 27നാണ് ഏക വ്യക്തിനിയമം നിലവിൽ വന്നത്.ലിവ് ഇൻ ബന്ധം ഒരുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ ആറുമാസം വരെ തടവുശിക്ഷ ലഭിക്കും.ലിവ് ഇന്‍ ബന്ധം രജിസ്റ്റര്‍ ചെയ്യാന്‍ പുരോഹിതന്റെ സമ്മതപത്രം അനിവാര്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.