
അസമിൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിശോധന (എസ്ഐആര്‍)നടത്തി പുതുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. അസമിൽ എസ്ഐആര്‍ ഒഴിവാക്കി ‘പ്രത്യേക പരിശോധന’ (എസ്ആര്‍) മാത്രം മതിയെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് ഗുവാഹട്ടി ഹൈക്കോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് മൃണാൾ കുമാർ ചൗധരി സുപ്രീം കോടതിയെ സമീപിച്ചത്. അസമിൽ അനധികൃത കുടിയേറ്റക്കാരുടെ വലിയ സാന്നിധ്യം ഉണ്ടായിട്ടും എസ്ഐആര്‍ ഒഴിവാക്കിയതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അസമിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.