23 February 2026, Monday

Related news

February 21, 2026
February 21, 2026
February 16, 2026
February 16, 2026
February 16, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026

എസ്ഐആര്‍: എല്‍ഡിഎഫ് ബഹുജന മാര്‍ച്ച് നടത്തി

Janayugom Webdesk
തിരുവനന്തപുരം
February 2, 2026 10:01 pm

വ്യാജ വോട്ടർമാരെ തിരുകി കയറ്റിയും അർഹരായ വോട്ടർമാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസുകളിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ചീഫ് ഇലക്ഷൻ ഓഫിസിലേക്ക് നടന്ന മാര്‍ച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൗരത്വം നിര്‍ണയിക്കേണ്ടത് ജാതിയുടെയോ മതത്തിന്റെയോ പേരിലല്ലെന്നും വോട്ടറാകാൻ അര്‍ഹതയുള്ള ജനങ്ങളെ പുറം തള്ളുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

കോഴിക്കോട് വി കുഞ്ഞാലി, കോട്ടയത്ത് കെ അനിൽകുമാർ, കൊല്ലത്ത് എം എച്ച് ഷാരിയർ, കണ്ണൂരില്‍ കെ കെ രാഗേഷ്, ആലപ്പുഴയില്‍ ആർ നാസർ, വയനാട്ടിൽ സി കെ ശശീന്ദ്രൻ, ഇടുക്കിയില്‍ കെ സലിംകുമാർ, പാലക്കാട് ഇ എന്‍ സുരേഷ് ബാബു, എറണാകുളത്ത് എസ് സതീഷ്, തൃശൂരില്‍ കെ വി അബ്ദുള്‍ ഖാദര്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.