
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വീണ്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 11ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തൻ യു ഖേല്‍ക്കറുടെ അധ്യക്ഷതയിലാണ് യോഗം. മുമ്പ് മൂന്ന് തവണ ഇതുസംബന്ധിച്ച് യോഗം വിളിച്ചിരുന്നു. അതേസമയം, എസ്ഐആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 11 ദിവസം കൊണ്ട് 2.20 കോടി പേര്‍ക്ക് (79.06%) എന്യൂമറേഷൻ ഫോം വിതരണം ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.