
വോട്ടര്‍പ്പട്ടിക തീവ്ര പുനപരിശോധന കേരളത്തിലും, നടപ്പാക്കാനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചിരിക്കെ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വവകക്ഷി യോഗം നാളെ നടക്കും. വൈകിട്ട് 4.30ന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ഇല്ലാതെയുള്ള വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയ്‌ക്ക് പിന്നിൽ പൗരത്വത്തെ മതാധിഷ്‌ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമം പൊടിതട്ടിയെടുക്കാനുള്ള ശ്രമമാണെന്നാണ് കേരളത്തിന്റെ നിലപാട്.
അതത് കാലത്ത് വോട്ടർപ്പട്ടിക പുതുക്കൽ നടക്കുന്നതിനാൽ ബിഹാർ മോഡൽ എസ്‌ഐആർ കേരളത്തിൽ വേണ്ടെന്ന അഭിപ്രായമാണ് ബിജെപി ഒഴികെയുള്ള രാഷ്‌ട്രീയപാർടികൾക്ക്. എസ്‌ഐആറിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.