
തദ്ദേശതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യാതൊരു തടസവുമുണ്ടാകാത്ത രീതിയിൽ വേണം വോട്ടർപട്ടിക തീവ്രപരിഷ്ക്കരണ പ്രവർത്തനങ്ങൾ നടത്താനെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തന്‍ യു ഖേല്‍ക്കര്‍. തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്താൻ ജില്ലാ കളക്ടർമാർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ നിർദേശം നൽകി. തീവ്രവോട്ടര്‍പട്ടിക പരിഷ്കരണവും തദ്ദേശ തെരഞ്ഞെടുപ്പും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും സംയുക്തമായി വിളിച്ചുചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദേശം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ട വിഭാഗം ജീവനക്കാരെ ഒഴിവാക്കി, മറ്റ് ജീവനക്കാരെ ജില്ലാകളക്ടർമാർക്ക് ബിഎൽഒമാരായി നിയമിക്കുന്നതിന് തടസമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ യോഗത്തിൽ പറഞ്ഞു.
രണ്ട് ഭരണഘടനാ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയാണ് വോട്ടർപട്ടിക തയ്യാറാക്കലും, തെരഞ്ഞെടുപ്പ് നടത്തിപ്പും. അവ രണ്ടും തടസമില്ലാതെ സുഗമമായി നടത്തേണ്ടതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ നിർദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പും തീവ്ര വോട്ടർപട്ടിക പരിശോധനയും തടസം കൂടാതെ നടത്താനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാതലത്തിൽ സ്വീകരിക്കുമെന്ന് കളക്ടർമാർ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ പതിനാല് ജില്ലകളിലെയും കളക്ടർമാർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.