പാല കര്‍മലീത മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ പ്രതിയുടെ അപ്പീല്‍ തള്ളി ഹൈക്കോടതി. കാസര്‍കോട് സ്വദേശി സതീഷ് ബാബു നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. പ്രതിക്കെതിരെ ശിക്ഷയ്ക്ക് പര്യാപ്തമായ തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി ജീവപര്യന്തം തടവുശിക്ഷ ശരിവച്ചു. 2015 സെപ്റ്റംബര്‍ പതിനേഴിന് കവര്‍ച്ചാശ്രമത്തിനിടെയാണ് സിസ്റ്റര്‍ അമല കൊല്ലപ്പെട്ടത്. തലയ്ക്കടിച്ചായിരുന്നു കൊലപാതകം. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സതീഷ് ബാബുവിനെ ജീവപര്യന്തം തടവിന് വിധിച്ചത്. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, ജോൺസൻ ജോൺ എന്നിവരടങ്ങിയ ബഞ്ചാണ് അപ്പീൽ തള്ളിയത്.
English Summary:Sister Amala Ko Lacase; The High Court upheld the life imprisonment of the accused
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.