22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 15, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

അനിയത്തിയെ ചുട്ടുകൊന്ന് കൈവിരലുകൾ മുറിച്ചുമാറ്റി, സഹോദരിയും കാമുകനും അടക്കം 3 പേർ അറസ്റ്റിൽ

Janayugom Webdesk
പട്ന
May 25, 2023 2:58 pm

ബിഹാറിൽ സ്വന്തം അനിയത്തിയെ സഹോദരിയും കാമുകനും ബന്ധുവായ സ്ത്രീയും കൂടി ചേർന്ന് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കത്തിച്ച ശേഷം കൈവിരലുകൾ മുറിച്ചുമാറ്റി തൊട്ടടുത്ത വയലിൽ ഉപേക്ഷിച്ചു.

ബിഹാറിലെ വൈശാലി ജില്ലയിലാണ് രാജ്യത്തെയാകെ നടുക്കിയ സംഭവം. പതിമൂന്നുകാരിയായ സഹോദരിയും പതിനെട്ടുകാരനായ കാമുകനും ബന്ധുവായ സ്ത്രീയും ചേർന്നാണ് അരുംകൊല നടത്തിയത്.സഹോദരിയെയും കാമുകനെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ആരോപിച്ചാണ് കൊലപാതകം നടന്നത്. അനിയത്തി വീട്ടുകാരെ ഇക്കാര്യം അറിയിക്കുമോ എന്ന് ഭയന്ന സഹോദരിയും കാമുകനും ചേർന്ന് അനിയത്തിയെ കൊല്ലുകയായിരുന്നു. വീട്ടുകാർ പുറത്തുപോയ സമയത്ത് അനിയത്തിയെ ഇരുവരും ബന്ധുവായ സ്ത്രീയും ചേർന്ന് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കത്തിക്കുകയും തിരിച്ചറിയാതിരിക്കാനായി കൈവിരലുകൾ മുറിക്കുകയും ചെയ്തു. പിന്നീട് വീടിന് പിന്നാലെയുള്ള വയലിൽ ഉപേക്ഷിച്ചു.

കുട്ടിയെ വീട്ടിൽ കാണാത്തപ്പോൾ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതാണ് കേസിൽ വഴിത്തിരിവായത്. ചോദ്യം ചെയ്യലിനിടയിൽ സഹോദരി പൊലീസിനോട് കുറ്റം സമ്മതിച്ചു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷവും ഫോൺ കാൾ റെക്കോർഡുകൾ പരിശോധിച്ച ശേഷവുമാണ് പൊലീസ് സഹോദരിയും കാമുകനും ബന്ധുവായ സ്ത്രീയും കൂടി ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് കണ്ടുപിടിച്ചത്.

eng­lish sum­ma­ry; Sis­ter-in-law was burnt and her fin­gers were cut off, 3 peo­ple includ­ing her sis­ter and her boyfriend were arrested

you may also like this video;

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.