
ഛത്തീസ്ഗഡിലെ റായ്പൂരിൽ സഹോദരിമാർ കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ മകനുള്‍പ്പെടെ പത്ത് പേര്‍ അറസ്റ്റിലായി. സംഘം ഇവരെ വഴി തടഞ്ഞ് ക്രൂരമായി ആക്രമിക്കുകയായിരുന്നു. സഹോദരിമാരില്‍ ഒരാളുടെ പ്രതിശ്രുതവരനൊപ്പം രക്ഷാബന്ധൻ ആഘോഷിച്ച് മടങ്ങുന്നതിനിടെയാണ് പീഡനത്തിനിരയായത്.
പ്രതികളിൽ മൂന്ന് പേരാണ് ആദ്യം ഇവരെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മൂവരും ചേർന്ന് പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തു. മറ്റ് ഏഴ് പ്രതികൾ നാല് മോട്ടോർ സൈക്കിളുകളിലായാണ് സ്ഥലത്തെത്തിയത്. ഇതിനിടെ രണ്ട് സഹോദരിമാരെയും ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ച് സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന പുരുഷനും കടുത്ത ശാരീരിക പീഡനത്തിന് ഇരയായി. വിവരമറിഞ്ഞ് പൊലീസ് കേസെടുത്തു. ബിജെപി പ്രാദേശിക നേതാവിന്റെ മകനുൾപ്പെടെ പത്തുപേരാണ് അറസ്റ്റിലായത്.
പ്രധാന പ്രതികളിലൊരാളായ പൂനം താക്കൂർ 2023 ഓഗസ്റ്റിൽ മറ്റൊരു കേസില്‍ അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. പ്രാദേശിക ബിജെപി നേതാവ് ലക്ഷ്മി നാരായൺ സിംഗിന്റെ മകനാണ് പൂനം താക്കൂർ.
English Summary: sisters were gang-raped; Ten people, including BJP leader’s son, were arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.