
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണം പൂശൽ വിവാദത്തില്‍ എസ് ഐ ടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ യാത്രാ വിവരം ശേഖരിക്കുകയായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ രാത്രിയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും പൊലീസിന് വിവരം ലഭിച്ചു.
അതിനിടെ,പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തി. ഓഫീസില്‍ നിന്ന് ഫയലുകള്‍ ശേഖരിക്കുകയും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടി. പ്രത്യേക അന്വേഷണ സംഘം ദേവസ്വം വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിലെ സി ഐമാരാണ് ദേവസ്വം ആസ്ഥാനത്തെത്തി പരിശോധന നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.