കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി സഹകരിക്കാതിരുന്നത് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനെ ബാധിച്ചുവെന്നും ഇത് ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂുരി .ഏറ്റവും കൂടുതല്‍ മതേതരത്വമുള്ള സംസ്ഥാനമായ കേരളത്തില്‍ ബിജെപിയുടെ വോട്ട് വിഹിതം കൂടിയത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീഴ്ചപറ്റിയത് ഏതൊക്കെ മേഖലകളിലെന്ന് കണ്ടെത്തി തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകും. പരാജയകാരണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്കേരളത്തിലെ പൊതു ജനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തിയ തെരഞ്ഞെടുപ്പല്ല ഇത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വിലയിരുത്തല്‍ ഉണ്ടാകും. മുന്‍കാലങ്ങളില്‍ ഇത് വ്യക്തമായതാണെന്നും അദ്ദേഹെ പറഞ്ഞു. വോട്ടിംഗ് ശതമാനത്തില്‍ ഉണ്ടായ കുറവ് ഗൗരവതരമാണ്.അക്കാര്യം പരിശോധിക്കും. പാര്‍ട്ടിയോഗങ്ങളിലെ ചര്‍ച്ചകള്‍ പലതും മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary:
Sitaram Yechury said that the central government’s lack of financial cooperation has affected the implementation of welfare schemes
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.